NEWS
ഇറാനിലെ യുദ്ധഭൂമിയിൽ നിന്നും ജന്മനാട്ടിലെത്തുന്ന ആദ്യ മലയാളിയായി ഫാദില
22/06/2025 08:29 AM IST
nila

ഇറാനിലെ യുദ്ധഭൂമിയിൽ നിന്നും ജന്മനാട്ടിലെത്തുന്ന ആദ്യ മലയാളിയായി ഫാദില. മലപ്പുറം മുടിക്കോട് സ്വദേശി മുഹമ്മദിന്റെ മകൾ ഫാദില കച്ചക്കാരൻ ആണ് ഇന്നലെ ഇറാനിൽ നിന്നും ഡൽഹിയിലെത്തിയ പ്രത്യേക വിമാനത്തിലുണ്ടായിരുന്ന ഏക മലയാളി. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നും തിരിച്ചെത്തിക്കുന്ന ഇന്ത്യക്കാരിൽ ഇതുവരെ ഉൾപ്പെട്ട ഏക മലയാളിയും ഫാദിലയാണ്. അതേസമയം, ഇന്ന് എത്തുന്ന വിമാനത്തിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ടെഹ്റാനിലെ മെഡിക്കൽ വിദ്യാർത്ഥിനിയാണ്ഫാദില. ശനിയാഴ്ച വൈകീട്ടാണ് ഫാദില ഉൾപ്പെടുന്ന ഇന്ത്യൻ സംഘം ഡൽഹിയിലെത്തിയത്. യുദ്ധഭൂമിയിൽനിന്നുള്ള മകളുടെ മടക്കത്തിനായി ദമാമിൽ നിന്ന് പിതാവ് മുഹമ്മദും ഡൽഹി വിമാനത്താവളത്തിലെത്തിയിരുന്നു. ഇരുവരും ശനിയാഴ്ച രാത്രിതന്നെ വിമാനമാർഗം കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











